inc

നെയ്യാറ്റിൻകര: പൊതുജനത്തിന് ഭയത്തോടെയല്ലാതെ പൊലീസ് സ്റ്റേഷനുകളിൽ പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് എ.ഐ.സി.സി മെമ്പർ നെയ്യാറ്റിൻകര സനൽ ആരോപിച്ചു.കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനുമുൻപിൽ നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.സി. സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ ആർ.സെൽവരാജ്,

കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.കെ.അശോക് കുമാർ,ഡോ.ആർ.വത്സലൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്,ജെ.ജോസ് ഫ്രാങ്ക്ളിൻ, അഡ്വ.കെ.വിനോദ് സെൻ,അഡ്വ.എം.മുഹിനുദീൻ,ആർ.ഒ.അരുൺ,കക്കാട് രാമചന്ദ്രൻ,സുമകുമാരി,യു.ഡി.എഫ് നഗരസഭ ചെയർമാൻ മാമ്പഴക്കര രാജശേഖരൻ നായർ,മണ്ഡലം പ്രസിഡന്റുമാരായ കവളാകുളം സന്തോഷ്,ഇരുമ്പിൽ മണിയൻ,അഹമ്മദ് ഖാൻ,എസ്.ജെ.അനീഷ് ,സനിൽകുമാർ,രാധാകൃഷ്ണൻ,വി.സി.റസൽ തുടങ്ങിയവർ സംസാരിച്ചു.