hi

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സാംസ്‌കാരിക സഹകരണ സംഘവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി വെഞ്ഞാറമൂട്ടിൽ സംഘടിപ്പിച്ച ഗ്രാമീണ ഓണം ഫെസ്റ്റ് 2025 പ്രാദേശിക കലാകാരന്മാരുടെ സംഗമമായി മാറി.വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ നടന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.സാംസ്‌കാരിക സഹകരണ സംഘം പ്രസിഡന്റ് ഡോ.ബി.നജീബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.അസീനാബീവി,കെ. സജീവ്,ഹസി സോമൻ,ജയകുമാർ താലം,പി.ജി.സുധീർ,ഷാഹിനാദ് പുല്ലമ്പാറ, ഡോ.ഉണ്ണിക്കൃഷ്ണൻ പാറയ്ക്കൽ,ജി.ശ്രീകണ്ഠൻ,ജെ.ഷാജഹാൻ എന്നിവർ സംസാരിച്ചു.