
കാട്ടാക്കട: കേരളത്തിലെ പൊലീസ് നരനായാട്ടിനെതിരെ കെ.പി.സി.സി ആഹ്വാനം ചെയ്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷനുകളിലേക്കുള്ള പ്രതിഷേധ മാർച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു. ആമച്ചൽ കാട്ടാക്കട കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാട്ടാക്കട പൊലീസ് സ്റ്റേഷൻ മാർച്ച് സംഘർഷമായി. പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജിദാസ്,എസ്.ടി.അനീഷ്,റിജു എന്നിവരെ പ്രതിഷേധം ശക്തമാക്കിയതോടെ വിട്ടയച്ചു.
കാട്ടാക്കട ജംഗ്ഷനിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ യോഗം ചേർന്നു.മുൻ യൂത്ത് കമ്മീഷണർ ആർ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബിയുടെ വാഹനവും പ്രതിഷേധക്കാർ തടഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് ജലീൽമുഹമ്മദ്,എം.ആർ.ബൈജു,സി.ആർ.ഉദയകുമാർ, പൊന്നെടുത്തകുഴി സത്യദാസ്,സി.വേണു,വിജയകുമാർ,എസ്.ടി.അനീഷ്,റിജു,ഷാജിദാസ് എന്നിവർ പങ്കെടുത്തു.
ആര്യനാട്:പൊലീസ് നരനായാട്ടിനെതിരേയും ആര്യനാട് പഞ്ചായത്തംഗം ശ്രീജയുടെ മരണത്തിന് കാരണക്കാരായ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് ആര്യനാട്,പറണ്ടോട്,ഉഴമലയ്ക്കൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തുടർ പ്രതിഷേധയോഗം കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു.ആര്യനാട് മണ്ഡലം പ്രസിഡന്റ് പുളിമൂട്ടിൽ ബി.രാജീവൻ അദ്ധ്യക്ഷനായി.ബ്ലോക്ക് പ്രസിഡന്റ് ഉവൈസ്ഖാൻ,സി.സോമൻനായർ,എസ്.കെ.രാഹുൽ,കുളപ്പട ഫിറോസ്,കെ.കെ.രതീഷ്,മണ്ണാറം പ്രദീപ്,രാജീവ് സത്യൻ,പ്രദീപ് നാരായണൻ,കാനക്കുഴി അനിൽകുമാർ,സുരേഷ് ബാബു,ബി.മുകുന്ദൻ, ഭൂവനേന്ദ്രൻ നായർ,വലിയമല സുരേന്ദ്രൻ,രാജേന്ദ്ര ബാബു,എ.എം.ഷാജി,ഒസൻകുഞ്ഞ്,എസ്.വി.ശ്രീരാഗ്, ഉഴമലയ്ക്കൽ ബാബു,റഹിം,സുപ്രഭ,ലൈല ബീവി,സിമി ജാസ്മിൻ,ഷാജിത ബീവി, സനൽകുമാരി തുടങ്ങിയവർ സംസാരിച്ചു.
കള്ളിക്കാട്:നെയ്യാർ ഡാം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് കള്ളിക്കാട്- അമ്പൂരി മണ്ഡലം കമ്മിറ്റികൾ നടത്തിയ പ്രതിഷേധസംഗമം കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ എ.കെ.ശശി ഉദ്ഘാടനം ചെയ്തു. ആർ.ലത അദ്ധ്യക്ഷയായി.ജെ.വിൽഫ്രണ്ട് രാജ്,എസ്.വിജയചന്ദ്രൻ, ഷെരീഫ്,തോമസ് മംഗലശ്ശേരി,മുണ്ടവൻകുന്ന് ശശി,വാവോട് രവി എന്നിവർ സംസാരിച്ചു.