
ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷാനവാസ്.എം.കെ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ ബി.എസ്.അനൂപ്,ജെ.ശശി,സുനിൽ പെരുമാതുറ,എ.ആർ.നിസാർ,മോനി ശാർക്കര,ജയചന്ദ്രൻ കടയറ,പുതുക്കരി പ്രസന്നൻ,കെ.ഓമന,മനു,അൻസിൽ അൻസാരി,സലീന റഫീക്ക് എന്നിവർ പങ്കെടുത്തു.