
പാറശാല: പാറശാല പഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ വകുപ്പുമായി സഹകരിച്ച് നാല് ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ള കേരളോത്സവം ചെറുവാരക്കോണം എ.എം.സി ഗ്രൗണ്ടിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ അനിതാറാണി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വീണ, പഞ്ചായത്ത് അംഗം സുധാമണി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സാംജി തുടങ്ങിയവർ പങ്കെടുത്തു. ചെറുവാരക്കോണം എ.എം.സി ഗ്രൗണ്ട്, വൈ.എം.സി.എ ഗ്രൗണ്ട്, പുത്തൻകട ഇ.എം.എസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. വിജയികൾക്കുള്ള സമ്മാനവിതരണം സമാപന സമ്മേളനത്തിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിക്കും.