തിരുവനന്തപുരം: ശ്രീചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി സമ്മേളനം ഇന്ന് വൈകിട്ട് 5.30ന് കിഴക്കേകോട്ട കാർത്തിക തിരുനാൾ തിയേറ്ററിൽ ആന്റണിരാജു എം.എൽ.എ ഉദ്ഘാടനം ചെയ്യും.അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണവും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണ പ്രഭാഷണവും നടത്തും.ഡോ.ജി.രാജ്‌മോഹന്റെ അദ്ധ്യക്ഷതയിൽ മുൻമന്ത്രി വി.എസ്.ശിവകുമാർ,മുൻ സ്പീക്കർ എം.വിജയകുമാർ,സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ്,റാണി മോഹൻദാസ്,സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ.മനോജ്,മുൻ മേയർ കെ.ചന്ദ്രിക,സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,എസ്.വിജയ്‌മോഹൻ,കോട്ടുകാൽ കൃഷ്ണകുമാർ,ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ജയശ്രീ ഗോപാലകൃഷ്ണൻ,മുക്കംപാലമൂട് രാധാകൃഷ്ണൻ,ജി.വിജയകുമാർ,പി.കെ.എസ്.രാജൻ ഗോപൻ ശാസ്തമംഗലം തുടങ്ങിയവർ പങ്കെടുക്കും.