
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഓണാഘോഷത്തിന്റെ ഭാഗമായി വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നിരവധി പ്ലോട്ടുകൾ, നിശ്ചല ദൃശ്യങ്ങൾ, റോളർ സ്കേറ്റിംഗ്, കഥകളി എന്നിവയും വിവിധ കലാപരിപാടികളും ഘോഷയാത്രയ്ക്ക് നിറപ്പകിട്ട് നൽകി. ഐ.ടി.ഐ ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര കിഴക്കേ നാലുമുക്ക് കച്ചേരി നടവഴി ഡയറ്റ് സ്കൂളിൽ സമാപിച്ചു. തുടർന്ന് സമാപന സമ്മേളനവും നടന്നു. വിളംബര ഘോഷയാത്രയ്ക്ക് ഒ.എസ് അംബിക എം.എൽ.എ, ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, അവനവഞ്ചേരി രാജു, രവികുമാർ, എം.പ്രദീപ്, എം.മുരളി, സി.ദേവരാജൻ, പൂജ ഇക്ബാൽ, കണ്ണൻ ചന്ദ്രപ്രസ്, അനിൽ കുമാർ, അറേബ്യൻ നാസർ, കഹാർ രാജകുമാരി, നഗരസഭ അംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.