വെഞ്ഞാറമൂട്: തൃശൂരിൽ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ്. വെഞ്ഞാറമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെഞ്ഞാറമൂട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.ഹരി,രമണി.പി.നായർ,ഇ.ഷംസുദ്ദീൻ,ആനക്കുഴി ഷാനവാസ്,ഡി.സനൽ,ജി.പുരുഷോത്തമൻ നായർ,എം.എസ്.ഷാജി,ജഗ്ഫർ തേമ്പാമൂട് തുടങ്ങിയവർ പങ്കെടുത്തു. വെമ്പായം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വട്ടപ്പാറ പൊലീസ് സ്‌റ്റേഷന് മുന്നിൽ നടത്തിയ ധർണ തേക്കട അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ചിറക്കോണം റജി അദ്ധ്യക്ഷനായി. പള്ളിക്കൽ നസീർ,നജുമുദ്ദീൻ എന്നിവർ സംസാരിച്ചു. പാങ്ങോട് പൊലീസ് സ്‌റ്റേഷന് മുന്നിൽ നടന്ന ധർണ യു.ഡി.എഫ് വാമനപുരം നിയോജക മണ്ഡലം കൺവീനർ അഡ്വ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷനായി. ഭരതന്നൂർ മണ്ഡലം പ്രസിഡന്റ് സതി തിലകൻ,പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി,കോൺഗ്രസ് കല്ലറ മണ്ഡലം പ്രസിഡന്റ് ഷൗക്ക്,മുതുവിള മണ്ഡലം പ്രസിഡന്റ് പത്മേഷ്,യു.ഡി.എഫ് ചെയർമാൻ ഗോപാലകൃഷ്ണൻ നായർ,പാങ്ങോട് വിജയൻ,കല്ലറ ബിജു തുടങ്ങിയവർ പങ്കെടുത്തു.