
ആറ്റിങ്ങൽ: ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ 12-ാം വാർഷികവും ഗുരുശ്രേഷ്ഠാ അവാർഡ് ദാനവും ആറ്റിങ്ങലിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ബാലസുബ്രഹ്മണ്യസ്വാമി അദ്ധ്യക്ഷത വഹിച്ചു.ഗുരുശ്രേഷ്ഠാ പുരസ്കാര ജേതാവ് കെ.ജി.ബാബുരാജ്,വിശാലാനന്ദ,അൽ ഹാഫിൾ മുഹമ്മദ് നാസ്വിഹ് ബാഖവി അൽ ജവാഹരി,റെവറാൻ ജോസ് ജോർജ്,അംബികേശൻ,സുധ,ആറ്റിങ്ങൽ കൃഷ്ണൻകുട്ടി,അഡ്വ വാമനപുരം സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ഡോ.പ്രഭു,എസ്.ജോതിസ് ചന്ദ്രൻ,എൻ.രവീന്ദ്രൻ നായർ,എ.മണി,എൻ.രാജൻ എന്നിവരെയും മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. സാജൻ തുണ്ടത്തിൽ പരിപാടിക്ക് നേതൃത്വം നൽകി.