
തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജന്റെ അച്ഛൻ ഈച്ചരവാര്യരുടെ കണ്ണീരിന് അഞ്ച് പതിറ്റാണ്ടിനിപ്പുറവും മറുപടി പറയാനാവാത്ത കോൺഗ്രസാണ് ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് സർക്കാരിനെതിരെ സമരം ചെയ്യുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി.കേരളത്തിൽ ഏറ്റവും കൂടുതൽ പൊലീസ് അതിക്രമങ്ങൾ നടന്നത് കോൺഗ്രസ് ഭരിക്കുമ്പോഴാണെന്നും മന്ത്രി പറഞ്ഞു.