
കിളിമാനൂർ: രാജ്യത്തിന് മാതൃകയായിരുന്ന കേരള പൊലീസ് സേനയെ പിണറായി സർക്കാർ ദുർബലമാക്കിയെന്ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മൂന്നാംമുറ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിനെതിരെ നിരന്തര ആരോപണങ്ങൾ ഉയരുമ്പോഴും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി യാതൊന്നും മിണ്ടാതെ നമശിവായ മജിസ്ട്രേറ്റ് ചമയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി മെമ്പർ എൻ. സുദർശനൻ, മുൻ കെ.പി.സി.സി മെമ്പർ എ.ഇ. ബ്രാഹിം കുട്ടി, ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷിഹാബുദീൻ, പി.സൊണാൾജ്, എൻ.ആർ. ജോഷി, മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ദീപാ അനിൽ, പഞ്ചായത്തു പ്രസിഡന്റുമാരായ പോങ്ങനാട് രാധാകൃഷ്ണൻ, സുസ്മിത, അടയമൺ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമിം .എ.ആർ, ശ്യാംനാഥ് ,ബെൻഷാ ബഷീർ, സുമേഷ്, ഷൈജു, ഫസിൽ, അനന്തു കൃഷ്ണൻ, ദിലീപ്, നാസർ,യു.ഡി.എഫ് ചെയർമാൻ അടയമൺ മുരളീധരൻ, ജില്ലാ പഞ്ചായത്ത് അംഗം ജി.ജി ഗിരികൃഷ്ണൻ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആ ദേഷ് സുദർമ്മൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ എന്നിവർ പങ്കെടുത്തു.