
തിരുവനന്തപുരം:ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ദീപാലങ്കാരത്തിനും ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ അവതരിപ്പിച്ച ഫ്ളോട്ടിനും പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഒന്നാം സ്ഥാനം നേടി.പാരമ്പര്യത്തിന്റെ വേരുകളിൽ നിന്നും നവോത്ഥാനത്തിന്റെ ഉന്നതിയിലേക്ക് എന്ന പ്രമേയമാണ് കെൽട്രോൺ അവതരിപ്പിച്ചത്. വർണശബളമായ ഘോഷയാത്രയിൽ ഫ്ളോട്ട് ആകർഷണീയമായി ഗ്രീൻ പ്രോട്ടോക്കോളും മറ്റു നിബന്ധനകൾക്കും അടിസ്ഥാനമാക്കി കാഴ്ചവച്ചു.