വർക്കല:കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ മർദ്ദിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് വർക്കല പൊലീസ് സ്റ്റേഷനു മുന്നിൽ വർക്കല,ശിവഗിരി,വെട്ടൂർ, ചെറുന്നിയൂർ കോൺഗ്രസ് മണ്ഡലംകമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സദസ് മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു.വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എൻ. റോയ്,ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം.ബഷീർ,സെക്രട്ടറിമാരായ ജോസഫ് പെരേര, ഷിബുവർക്കല,എക്സിക്യൂട്ടീവ് അംഗം കെ.രഘുനാഥൻ,യു.ഡി.എഫ് ചെയർമാൻ ബി.ധനപാലൻ,പള്ളിക്കൽഅസ്ബർ,എ.സലിം,സജിവേളിക്കാട്,പ്രശാന്ത്,സുജി,റോബിൻകൃഷ്ണ എന്നിവർ സംസാരിച്ചു.