
ബാലരാമപുരം: എസ്.എൻ.ഡി.പി കട്ടച്ചൽക്കുഴി ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷ പൊതുസമ്മേളനം കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ഗോപിനാഥൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി തോട്ടം.പി.കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ തുളസി മംഗലത്തുകോണം, പി.എസ്.പ്രദീപ് കട്ടച്ചൽക്കുഴി, മെമ്പർ ബി.രാധാകൃഷ്ണൻ, സതീഷ് കിടാരക്കുഴി, യൂത്ത് മൂവ്മെന്റ് കോവളം യൂണിയൻ പ്രസിഡന്റ് അനുരാമചന്ദ്രൻ, സെക്രട്ടറി വിജേഷ് ആഴിമല, കോവളം യൂണിയൻ സൈബർസേന ചെയർമാൻ കട്ടച്ചൽക്കുഴി ശ്രീകുമാർ, വനിതാസംഘം സെക്രട്ടറി വി.ബിന്ദു എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.അശോകൻ സ്വാഗതവും ബി.കൃഷ്ണമൂർത്തി നന്ദിയും പറഞ്ഞു.