
തിരുവനന്തപുരം: കുന്നംകുളം സ്റ്രേഷനിലെ കസ്റ്റഡി മർദ്ദനത്തിന്റെ പേരിൽ സേനയെയാകെ അടച്ചാക്ഷേപിച്ചുള്ള വിമർശനം അപകടകരമാണെന്ന് പൊലീസ് അസോസിയേഷൻ
ജനറൽ സെക്രട്ടറി എ. സുധീർ ഖാൻ. ചിലർ ബോധപൂർവം പൊലീസ് സംഘടനകൾക്കെതിരെ ആക്ഷേപമുന്നയിക്കുന്നു. സേനയെ ജനകീയമാക്കാനുള്ള ഇടപെടലുകൾക്ക് മുന്നിൽ നിന്ന് പോരാടിയത് പൊലീസ് സംഘടനകളായിരുന്നു. ക്രമസമാധാന പാലനം നിർവഹിച്ചതിന്റെ പേരിൽ പൊലീസുദ്യോഗസ്ഥരുടെ വീടുകളിലടക്കം മാർച്ച് ചെയ്തും തീപ്പന്തമെറിഞ്ഞും പൊലീസ് ഉദ്യോഗസ്ഥരെ കായികമായി ആക്രമിക്കുന്നുവെന്നും സുധീർ ഖാൻ ഫേസ്ബുക്കിൽ കുറിച്ചു.