
പാലോട്: പഞ്ചായത്തുകളിൽ വികസന സദസ്സ് സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്ത സർക്കാർ വികസന സദസ്സ് സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള ചെലവ് സർക്കാരിന്റെ ഫണ്ടാണോ, സ്പോൺസർമാരുടെ ഫണ്ടാണോ എന്ന് വ്യക്തമാക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ ആവശ്യപ്പെട്ടു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചും ജലജീവൻ പദ്ധതിയുടെ പണി പൂർത്തീകരിക്കാത്തതിലും റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും യു.ഡി.എഫ് പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ചെയർമാൻ സലിം പള്ളിവിള അദ്ധ്യക്ഷത വഹിച്ചു.ആനാട് ജയൻ, ഇ.ഷംസുദീൻ, സുധീർഷ പാലോട്, നിസാർ മുഹമ്മദ് സുൽഫി , ഇടവം ഖാലിദ്, ബി. പവിത്രകുമാർ, പി. എൻ അരുൺകുമാർ, താന്നിമൂട് ഷംസുദീൻ, അൻസാരി കൊച്ചുവിള, സോഫി തോമസ്, ഇല്യാസ് താന്നിമൂട്, ഗീത പ്രിജി, നസീമ ഇല്യാസ്, ഷാൻ തടത്തിൽ, ഷീജ ഷാജഹാൻ, ഷീബ ഷാനവാസ്, ആർ.പി. കുമാർ എന്നിവർ സംസാരിച്ചു.