തിരുവനന്തപുരം: 15ന് നടക്കുന്ന രാജ്ഭവൻ മാർച്ച് വൻ വിജയമാക്കാൻ എല്ലാ ലോട്ടറി തൊഴിലാളികളും സംഘടിച്ച് രംഗത്തിറങ്ങണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു. ലോട്ടറിയുടെ ജി.എസ്.ടി 40 ശതമാനമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ലോട്ടറി മേഖലയെ തകർക്കുമെന്നും,സംസ്ഥാനസർക്കാർ ഇത് മുതലെടുത്ത് ലോട്ടറിയുടെ വില വർദ്ധിപ്പിക്കുകയോ സമ്മാനങ്ങളുടെ എണ്ണം കുറയ്ക്കുകയോ ചെയ്താൽ ലോട്ടറി ബന്ദ് ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗത്തിൽ അറിയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കൈരളി റാഫി ഉദ്ഘാടനം ചെയ്തു.സംസ്ഥാന-ജില്ലാ നേതാക്കളായ എം.എസ്.യൂസഫ്,ആനത്താനം രാധാകൃഷ്ണൻ,അമ്പലത്തറ മുരളീധരൻ നായർ, സി.വി.ജയൻ,രാജലക്ഷ്മി,കഴക്കൂട്ടം സജി,കള്ളിക്കാട് ശശി,കള്ളിക്കാട് ജയിംസ്, ബിനുകുമാർ,അയിര സലീം രാജ്,പ്രീതകുമാർ,രമേശൻ എന്നിവർ പങ്കെടുത്തു. ജി.എസ്.ടി കുറയ്ക്കാൻ കേരളത്തിലെ എം.പിമാർ വിഷയം പാർലമെന്റിൽ അവതരിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.