തിരുവനന്തപുരം: പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തിയാഘോഷങ്ങൾക്ക്, സാംസ്കാരിക സംഘടനകളുടെയും എൻ.എസ്.എസ് കരയോഗങ്ങളുടെയും നേതൃത്വത്തിൽ ഇന്നലെ തുടക്കമായി. തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി ജയന്തിയോടനുബന്ധിച്ച് നടത്തുന്ന പഞ്ചദിന തീർത്ഥാടന മഹോത്സവവും ഇന്നലെ ആരംഭിച്ചു.കണ്ണമ്മൂല വിദ്യാധിരാജ ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ നടന്ന ചടങ്ങ് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ ഉദ്ഘാടനം ചെയ്തു.ചട്ടമ്പിസ്വാമിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ആചാര്യ ലളിത എം.നായർ പ്രഭാഷണം നടത്തി.തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയന്റെ നേതൃത്വത്തിൽ നാരായണീയ പാരായണവും ഭജനയും സംഗീതസന്ധ്യയും നടന്നു. എല്ലാ ദിവസവും രാവിലെ 5.30മുതൽ 11വരെയും വൈകിട്ട് 4മുതൽ 8വരെയും പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.15ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. വിദ്യാധിരാജ പുരസ്കാര സമർപ്പണവും അദ്ദേഹം നിർവഹിക്കും.എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ അദ്ധ്യക്ഷത വഹിക്കും.വിദ്യാധിരാജ ഫൗണ്ടേഷന്റെ തീർത്ഥപാദപുരസ്‌കാരം മുതിർന്ന ബി.ജെ.പി നേതാവ് കെ.രാമൻപിള്ളയ്ക്ക് ഫൗണ്ടേഷൻ ചെയർമാൻ വെങ്ങാനൂർ ഗോപകുമാർ കൈമാറി. 10001 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് അവാർഡ്. സ്റ്റാച്യു പത്മാ കഫേയിൽ നടന്ന ചടങ്ങ് രാജവൈദ്യൻ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. എസ്.എൻ.രഘുചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. മാധവാശ്രമം മഠാധിപതി സ്വാമി ജനാർദ്ദനൻപിള്ള,ഗോപാൽ,കെ.രാമൻപിള്ള തുടങ്ങിയവർ സംസാരിച്ചു. ഫൗണ്ടേഷന്റെ കർമ്മപുരസ്‌കാരം രഘുചന്ദ്രൻനായർക്കും ജ്ഞാനപുരസ്‌കാരം ഡോ.ഗീത കാവാലത്തിനും സ്ത്രീശക്തിപുരസ്‌കാരം ദേശീയ വനിതാകമ്മിഷൻ ഉപദേശകസമിതിയംഗം അഞ്ജനാദേവിക്കും നൽകി.
ചട്ടമ്പിസ്വാമി മനുഷ്യസ്നേഹം
മതമാക്കി: ആന്റണി രാജു
മനുഷ്യസ്നേഹം മതമാക്കിയ നവോത്ഥാന നായകനാണ് ചട്ടമ്പിസ്വാമിയെന്ന് ആന്റണി രാജു എം.എൽ.എ പറഞ്ഞു.ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കോട്ടയ്ക്കകം കാർത്തിക തിരുനാൾ ഹാളിൽ സംഘടിപ്പിച്ച ചട്ടമ്പിസ്വാമി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു.സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,മുൻ സ്പീക്കർ എം.വിജയകുമാർ,മുൻ മേയർ കെ.ചന്ദ്രിക,സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ്,സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ.മനോജ്, റാണി മോഹൻദാസ്, മുക്കംപാലമൂട് രാധാകൃഷ്ണൻ,ജി.വിജയകുമാർ,ഷീല,മണക്കാട് രാമചന്ദ്രൻ,ഗോപൻ ശാസ്തമംഗലം,സതി തമ്പി,വിനി തുടങ്ങിയവർ പങ്കെടുത്തു.
ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമിയുടെ ജന്മവാർഷികാഘോഷം ഇന്ന് വൈകിട്ട് 4ന് ശ്രീവരാഹം എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ ചെയർമാൻ പി.ജ്യോതീന്ദ്രകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി വേണു ഹരിദാസ്,മാധവാശ്രമം എൻ.എസ്.ജനാർദ്ദനൻ പിള്ള,ഹിന്ദുധർമ്മ പരിഷത്ത് പ്രസിഡന്റ് എം.ഗോപാൽ, വൈസ് പ്രസിഡന്റുമാരായ ബി.ശ്രീകുമാരൻ നായർ,ആറ്റുകാൽ ആർ.രവീന്ദ്രൻ നായർ,ട്രഷറർ ബി.ഹരികുമാർ എന്നിവർ പങ്കെടുക്കും.