
വെള്ളറട: മലയോര മേഖലയായ കാക്കതൂക്കിയിലെ ഒരുകൂട്ടം ടാപ്പിംഗ് തൊഴിലാളികൾ ആരംഭിച്ച യുവശില്പി ഗ്രന്ഥശാല സുവർണ ജൂബിലിയുടെ നിറവിൽ. 1976 ഓഗസ്റ്റ് 30ന് വൈകിട്ട് ചെമ്പകത്തിൻപാറ ശിവക്ഷേത്രനടയിലാണ് വായനശാല തുടങ്ങാനുള്ള തീരുമാനമെടുത്തത്. 27 പേർ അന്നത്തെയോഗത്തിൽ പങ്കെടുത്തു.സെപ്റ്റംബർ 12ാം തിയതി കാക്കതൂക്കി ജംഗ്ഷനിൽ വാടകയ്ക്കെടുത്ത ഒരു മുറിയിൽ സ്വാതന്ത്ര സമര സേനാനി മൃത്യുജ്ഞയപണിക്കർ വായനശാല ഉദ്ഘാടനം ചെയ്തു. അന്നുമുതൽ കേരള കൗമുദി പത്രം മുടങ്ങാതെ ഈ ഗ്രന്ഥശാലയുടെ ഭാഗമായി. ഇന്ന് ബി ഗ്രേഡായി പ്രവർത്തിച്ചുവരുകയാണ് വായനശാല.