
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി വി.ജി വിനോദ് കുമാറിനെതിരായ പരാതിയിൽ ഉറച്ച് പത്തനംതിട്ടയിലെ വനിതാ എസ്.ഐമാർ. ഡി.ഐ.ജി അജിതാ ബീഗത്തിന് നൽകിയ മൊഴി പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി മെറിൻ ജോസഫിനോടും ആവർത്തിച്ചു. പരാതിക്കാരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. രാത്രിയിലുൾപ്പെടെ വാട്‌സ്‌ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്നെന്നാണ് മൊഴി. സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും കൈമാറി.
എന്നാൽ ജോലിയുടെ ഭാഗമായുള്ള മെസേജുകളാണ് അയച്ചിരുന്നതെന്നും അവ ബ്രോഡ്കാസ്റ്റ് മെസേജുകളാണെന്നുമാണ് എ.ഐ.ജിയുടെ മൊഴി.