
ആറ്റിങ്ങൽ: സംസ്ഥാന ക്ഷീര വികസന വകുപ്പ്, തിരുവനന്തപുരം പാൽ ഗുണനിയന്ത്രണ വിഭാഗം, അവനവഞ്ചേരി എ.കെ.ജി നഗർ റസിഡന്റ്സ് അസോസിയേഷൻ, അവനവഞ്ചേരി ഗവ.എച്ച്.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 14ന് പാൽ ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിക്കും. അവനവഞ്ചേരി ഗവ.എച്ച്.എസിൽ രാവിലെ 9ന് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.കുമാരി.എസ് ഉദ്ഘാടനം ചെയ്യും. നഗരസഭാ കൗൺസിലർ അനൂപ്.ആർ.എസ് അദ്ധ്യക്ഷത വഹിക്കും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിന്ധു.ആർ ആമുഖപ്രഭാഷണം നടത്തും. നഗരസഭാ കൗൺസിലർമാരായ അവനവഞ്ചേരി രാജു,കെ.പി.രാജഗോപാലൻ പോറ്റി,എ.കെ.ജി നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കോമളകുമാരി അമ്മ,അവനവഞ്ചേരി ഗവ.എച്ച്.എസ് പ്രിൻസിപ്പൽ എസ്.ഷാജികുമാർ,ചിറയിൻകീഴ് ക്ഷീരവികസന ഓഫീസർ വി.മഞ്ജു എന്നിവർ പങ്കെടുക്കും. രാവിലെ 9.30 മുതൽ സെമിനാർ നടക്കും. ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ നിഷ എ.സലിം മോഡറേറ്ററാകും. ആറ്റിങ്ങൽ കൺസൾട്ടന്റ് വെറ്ററിനറി ഡോ.ഷഹ്ന ആർ.എസ്,വർക്കല സീനിയർ ക്ഷീരവികസന ഓഫീസർ ഷിബാന.എം,എ.കെ.ജി നഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എ.എൽ.ഹുസൈൻ,ക്വാളിറ്റി കൺട്രോൾ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ രാജി രാജൻ തുടങ്ങിയവർ പങ്കെടുക്കും.