തിരുവനന്തപുരം:കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ കേരളകൗമുദി വേദിയൊരുക്കുന്നു.വെൺപാലവട്ടം ശ്രീഭഗവതിക്ഷേത്ര ട്രസ്റ്റുമായി ചേർന്ന് വിജയദശമി ദിനമായ ഒക്ടോബർ 2ന് വെൺപാലവട്ടം ശ്രീ ഭഗവതിക്ഷേത്രാങ്കണത്തിലാണ് വിദ്യാരംഭ ചടങ്ങ്.പ്രമുഖർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും. വിദ്യാരംഭത്തിന് എത്തുന്ന കുട്ടികൾക്ക് സമ്മാനങ്ങൾക്ക് പുറമേ വിദ്യാരംഭം കുറിക്കുന്ന ഫോട്ടോയും സൗജന്യമായി നൽകും. രാവിലെ 10 മുതൽ വൈകിട്ട് 5.30വരെയാണ് വിദ്യാരംഭത്തിന്റെ രജിസ്ട്രേഷൻ. ഫോൺ:0471-7117000,0471-7116986,9946108229.