
മലയിൻകീഴ് : വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നിയോജക മണ്ഡലത്തിന്റെയും നേമം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേള വിജ്ഞാനകേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ഠാവ് ഡോ. ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.ഐ.ബി.സതീഷ്.എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,വിജ്ഞാന കേരളം
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജിൻരാജ് പി.വി,നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജികുമാർ,ബിജുദാസ്,നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ.അജയഘോഷ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.