vld-1

വെള്ളറട: പാറശാല കാട്ടാക്കട അരുവിക്കര നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുടുവീട്ടിൽ കടവുപാലം യാഥാർത്ഥ്യമാവുന്നു. കിഫ്ബിയുടെ ധനസഹായത്തോടെ അപ്രോച്ച് റോഡിനായുള്ള സ്ഥലമേറ്റെടുക്കലുൾപ്പെടെ 17.56 കോടി രൂപ ചെലവിലാണ് പാലം നിർമ്മാണം. ഇതോടൊപ്പം സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒറ്റശേഖരമംഗലം പഞ്ചായത്തിലെ മണക്കാല-ആലച്ചൽകോണം-ആനക്കുഴി-പ്ലാംപഴിഞ്ഞി റോഡ് 5 കോടി രൂപ അടങ്കലിൽ ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കുകയാണ്. പ്രസ്തുത പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം പൂഴനാട് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.എം.എൽ.എമാരായ ഐ.ബി.സതീഷ്,ജി.സ്റ്റീഫൻ,ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ,പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.