ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസിനായി ഇനി ക്യൂ നിൽക്കേണ്ട. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നിലവിൽ വന്നു. ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് പദ്ധതി. യോഗ്യരായ അപേക്ഷകർ,അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഡാറ്റ ഫീൽഡുകൾ അനുസരിച്ച് ആവശ്യമായ വിവരങ്ങൾക്ക് പുറമേ ബയോമെട്രിക്സ് വിവരങ്ങളും (വിരലടയാളവും മുഖചിത്രവും) നൽകേണ്ടതാണ്. ആവശ്യമായ പരിശോധനകൾക്കും യോഗ്യതയും അടിസ്ഥാനമാക്കിയാണ് പ്രോഗ്രാമിലേക്കുള്ള എൻറോൾമെന്റ് നടത്തുക. നിലവിൽ ഡൽഹി,മുംബായ് അഹമ്മദാബാദ്,കൊൽക്കത്ത,ചെന്നൈ,ബംഗളൂരു,ഹൈദരാബാദ്,കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിൽ സേവനം ലഭ്യമാണ്.