
ബാലരാമപുരം: ചൊവ്വന്നൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ മർദ്ദിച്ചവശനാക്കിയ ക്രൂരരായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് മുൻ എം.എൽ.എ എ.ടി.ജോർജ് അഭിപ്രായപ്പെട്ടു. കോൺഗ്രസ്, പള്ളിച്ചൽ, നരുവാമൂട് മണ്ഡലം കമ്മിറ്റികൾ നരുവാമൂട് പൊലീസ് സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരുവാമൂട് മണ്ഡലം പ്രസിഡന്റ് മൊട്ടമൂട് അമ്പിളി അദ്ധ്യക്ഷത വഹിച്ചു.പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ സ്വാഗതം പറഞ്ഞു. ഡി.സി.സി മുൻ ജനറൽ സെക്രട്ടറി എം.മണികണ്ഠൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മുത്തുകൃഷ്ണൻ, നരുവാമൂട് ജോയി, ഡി.സി.സി മെമ്പർ പെരിങ്ങമല വിജയൻ, പഞ്ചായത്ത് മെമ്പർ പള്ളിച്ചൽ സതീഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രേംജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ.എം.നായർ, ബ്ലോക്ക് സെക്രട്ടറി വെമ്പന്നൂർ അജി, വെടിവെച്ചാൻകോവിൽ രഞ്ചിത്ത് തുടങ്ങിയവർ പങ്കെടുത്തു.