പാലോട്: പച്ച റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷവും സാംസ്കാരിക സമ്മേളനവും പാലോട് എസ്.എച്ച്.ഒ അശ്വനി.ജെ.എൻ ഉദ്ഘാടനം ചെയ്തു.ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത അസോസിയേഷൻ കുടുംബാംഗം എയർ ഡിഫന്റ് റെജിമെന്റ്സ് ഹവീൽദാർ സബീഷിനും എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിലെ മികച്ച വിജയം നേടിയവരെയും അനുമോദിച്ചു.അസോസിയേഷൻ പ്രസിഡന്റ് പത്മാലയം മിനിലാൽ അദ്ധ്യക്ഷത വഹിച്ചു.വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ഫ്രാറ്റ് പാലോട് മേഖല പ്രസിഡന്റ് വി.എൽ.രാജീവ്,പഞ്ചായത്ത് അംഗം നീതു സജീഷ്,രജനി സേതു എന്നിവർ നിർവഹിച്ചു.അസോസിയേഷൻ ഭാരവാഹികളായ എസ്.എസ്.സജീഷ്,എസ്.എസ്.ബാലു,എം.ജി.മധുസൂദനൻ നായർ,ജെ.ബാബു,സുരേന്ദ്രൻ നായർ,അഡ്വ.യു.എസ്.ബോബി,ദീപ,ലേഖ,ജയ.ബി.ആർ,ജയശ്രി,ഷാജി,റിജി,വിഷ്ണു,സജയൻ,ഭാസ്കരൻ നായർ,സന്തോഷ്,എസ്.കെ.ജയകുമാർ,ബിനു കുട്ടൻ,മധു,ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.