ബാലരാമപുരം: ജനമൈത്രി പൊലീസിനെ ക്രിമിനൽ വത്കരിച്ചതിൽ പ്രധാന പങ്ക് ഇടതുസർക്കാരിനാണെന്ന് എം.വിൻസെന്റ് എം.എൽ.എ. ബാലരാമപുരം, കോട്ടുകാൽ മണ്ഡലം കമ്മിറ്റികൾ ബാലരാമപുരം പൊലീസ് സ്റ്രേഷന് മുന്നിൽ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് ബാലരാമപുരം സൗത്ത് മണ്ഡലം പ്രസിഡന്റ് എ.അർഷാദ് അദ്ധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ,​ യു.ഡി.എഫ് ചെയർമാൻമാരായ ബാലരാമപുരം എ.എം.സുധീർ,​കോട്ടുകാൽ വട്ടവിള വിജയകുമാർ,​നോർത്ത് മണ്ഡലം പ്രസിഡന്റ് നദീഷ് നളിനൻ,​കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് നന്നംകുഴി ബിനു,​യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം,​ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഡി.വിനു,​സതീഷ് കുമാർ,​പയറ്റുവിള ബ്ലോക്ക് സെക്രട്ടറിമാരായ എം.എം.നൗഷാദ്,​വി.ആർ.ഷിബു,​അബ്ദുൽ കരീം,​അജിത് കുമാർ,​ നെല്ലിവിള സുരേന്ദ്രൻ,​ടി.ഷമീർ,​മെമ്പർമാരായ എൽ.ജോസ്,​ആർ.സിന്ധു,​യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുൽഫി ബാലരാമപുരം,​സേവാദൾ ചെയർമാൻ പെരിങ്ങമല ബിനു,​ മണ്ഡലം വൈസ് പ്രസിഡന്റ് എം.സജീവ് തുടങ്ങിയവർ സംസാരിച്ചു.