പാലോട്: ബാലഗോകുലം നന്ദിയോട് മണ്ഡലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം നാളെ നടക്കും.രാവിലെ 5ന് പ്രഭാതഭേരി,ഉച്ചയ്ക്ക് 3 മുതൽ മഹാശോഭയാത്ര,പുലിയൂർ,പ്ലാവറ,കള്ളിപ്പാറ,പാലുവള്ളി,ആലംപാറ,കൊച്ചുതാന്നിമൂട്,പൗവ്വത്തൂർ,വട്ടപ്പൻകാട്,പച്ചനെടുംപറമ്പ് എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭയാത്ര ത്രിവേണി സംഗമമായ നന്ദിയോട് ജംഗ്ഷനിൽ എത്തും.തുടർന്ന് മഹാശോഭ യാത്രയായി പച്ചനെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തും.വൈകിട്ട് 4ന് നന്ദിയോട് ജംഗ്ഷനിൽ കൈകൊട്ടിക്കളി, വൈകിട്ട് 5ന് ശാസ്താ ക്ഷേത്രസന്നിധിയിൽ ഉറിയടി.