janmajayanthi

ചിറയിൻകീഴ്: വിദ്യാധിരാജ ചട്ടമ്പി സ്വാമി ജയന്തി ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗത്തിൽ ആഘോഷിച്ചു. കരയോഗ മന്ദിരത്തിൽ പ്രത്യേകം തയാറാക്കിയ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിൽ സ്വാമികളുടെ ഛായാ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി കരയോഗം പ്രസിഡന്റ് എം.ഭാസ്കരൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് എം.എസ്. വസന്ത കുമാരി അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി പാലവിള സുരേഷ് ജയന്തി സന്ദേശം നൽകി. കരയോഗം ആദ്ധ്യാത്മിക കേന്ദ്രം കാര്യദർശി അമ്പു ശ്രീസുമം ചട്ടമ്പി സ്വാമികളുടെ ജീവിത ദർശനം എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രഭാഷണം നടത്തി. കരയോഗം വൈസ് പ്രസിഡന്റ്‌ ആർ.രാമചന്ദ്രൻ നായർ, ട്രഷറർ ജെ.രഘുകുമാർ,വനിതാ സമാജം വൈസ് പ്രസിഡന്റ്‌ കെ.രത്നകുമാരി,വനിതാ സമാജം ഭരണ സമിതിഅംഗങ്ങളായ അംഗം കുസുമം അമ്പു,സൗമ്യ വിനോദ്,കരയോഗ ഭരണസമിതി അംഗങ്ങളായ ബി.ജയകുമാർ,കെ.ജെ. നന്ദകുമാർ,കെ.രാമചന്ദ്രൻ നായർ,മണികണ്ഠൻ നായർ എന്നിവർ പങ്കെടുത്തു.