പാറശാല:അയ്ങ്കാമം ഗവ.എൽ പി സ്കൂളിലെ വർണ്ണക്കൂടാരം പദ്ധതി സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അദ്ധ്യക്ഷത വഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ മുഖ്യപ്രഭാക്ഷണം നടത്തി.പദ്ധതി വിശദീകരണം ബി.പി.സി പത്മജ എസ്.ആർ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനിതകുമാരി,ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ അനിതാറാണി,വീണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഹിളകുമാരി,സുധാമണി,ബി.ആർ.സി ട്രെയ്നർ ബിനിത വൈ. എസ്,ബീജ,അജി റാണി,ചെറുവാരക്കോണം സവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അശോകൻ, പി.ടി എ പ്രസിഡന്റ് പി.ലിജു,പ്രധാന അദ്ധ്യാപിക ഷെറീന.കെ എന്നിവർ സംസാരിച്ചു.