വെള്ളറട:കാക്കതൂക്കി യുവശില്പി വായനശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിറ്റുള്ള സാംസ്കാരിക സമ്മേളനം ഇന്ന് വൈകിട്ട് 6ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.വായനശാല പ്രസിഡന്റ് ജി.ദാസയ്യൻ അദ്ധ്യക്ഷത വഹിക്കും.സി.കെ. ഹരീന്ദ്രൻ എം,എൽ.എ മുഖ്യ പ്രഭാഷണം നടത്തും.ഡോ.ബിജു ബാലകൃഷ്ണൻ, അൻസജിതാറസൽ,എം.രാജ് മോഹൻ,ആനിപ്രസാദ്,എസ്.എസ്.റോജി,സാംഡേവിഡ്,കെ.ലീല. തുടങ്ങിയവർ സംസാരിക്കും.വായനശാല സെക്രട്ടറി സി.ബാലരാജ് റിപ്പോർട്ട് അവതരിപ്പിക്കും. ജനറൽ കൺവീനർ വി.സന്തോഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിന്ദു.ജെ.എസ് നന്ദിയും പറയും.