
കാട്ടാക്കട: പന്നിയോട് ഗവ.എൽ.പി സ്കൂളിൽ സ്റ്റാർസ് പദ്ധതിയിൽ പ്രീ പ്രൈമറിയിൽ പൂർത്തിയാക്കിയ വർണക്കൂടാരം പദ്ധതി ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എ ഫണ്ടിൽ നിന്ന് 10ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്.ജില്ലാപഞ്ചായത്ത് അംഗം വി.രാധിക,ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി,ഹെഡ്മിസ്ട്രസ് കെ.വി.ബിന്ദു എന്നിവർ പങ്കെടുത്തു.