
ആറ്റിങ്ങൽ: കൊലപാതകം,വധശ്രമം,അബ്‌കാരി തുടങ്ങിയ നിരവധി കേസുകളിലെ പ്രതി ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിൽ.ഇടയ്ക്കാട് ഊരൂപൊയ്ക തെക്കേതിൽ ക്ഷേത്രത്തിനു സമീപം പുളിയിൽ കാണിവീട്ടിൽ വിനീത് കുര്യനാണ് (30) അറസ്റ്റിലായത്.
ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് പുറമെ റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. ജില്ലാകളക്ടറുടെ ഉത്തരവുപ്രകാരം തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശൻ പ്രതിയെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകി. തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയകുമാർ,സബ് ഇൻസ്പെക്ടർ ജിഷ്ണു.എം.എസ്,എ.എസ്.ഐ ശരത്,പ്രശാന്ത്,സി.പി.ഒമാരായ ശരത്,അജീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.