
നെയ്യാറ്റിൻകര: ജന്മാഷ്ടമിയോടനുബന്ധിച്ച് നെയ്യാറ്റിൻകരയിലെ ശ്രീകൃഷ്ണ ജയന്തി സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വൃക്ഷപൂജ നടന്നു. ഊരുട്ടുകാല വേലായുധൻ നായർ ആമുഖ സന്ദേശം നൽകി. കീഴ്ശാന്തി രാമകൃഷ്ണ ശർമ ക്ഷേത്രത്തിലെ വരിക്കപ്ലാവിൻ ചുവട്ടിൽ വൃക്ഷപൂജ നടത്തി.സ്വാഗതസംഘം ഭാരവാഹികളായ എസ്.കെ.ജയകുമാർ,ആർ.നടരാജൻ, കൂട്ടപ്പന ജയചന്ദ്രൻ, കുട്ടപ്പന മഹേഷ്, മഞ്ചത്തല സുരേഷ്, കെ.എസ്.ഗോപകുമാർ,ഇരുമ്പിൽ രാജീവ്,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.ശ്രീകുമാരൻ നായർ, ജി.പരമേശ്വരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.