തിരുവനന്തപുരം: പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി

വിവിധ സാംസ്കാരിക സംഘടനകളുടെയും എൻ.എസ്.എസ് കരയോഗങ്ങളുടെയും നേതൃത്വത്തിൽ ആഘോഷിച്ചു.തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ കണ്ണമ്മൂല വിദ്യാധിരാജ ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ പി.എൽ.ജയശ്രീയുടെയും സംഘത്തിന്റെയും നാരായണപാരായണീയം നടന്നു. അന്നദാനവും പാൽക്കുളങ്ങര എൻ.എസ്.എസ് വനിതാസമാജം 'നീലാംബരിയുടെ' ഭജനയും ജയശ്രീ പ്രഭുല്ലകുമാറിന്റെ ആദ്ധ്യാത്മികപ്രഭാഷണവും നടന്നു. 15ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. വിദ്യാധിരാജ പുരസ്കാര സമർപ്പണവും അദ്ദേഹം നിർവഹിക്കും.

വിദ്യാധിരാജ മിഷന്റെ ആഭിമുഖ്യത്തിൽ ജയന്തിആഘോഷം ശ്രീകണ്ഠേശ്വരം വിദ്യാധിരാജാ പാർക്കിൽ സംഘടിപ്പിച്ചു. ജയന്തി സമ്മേളനം മുൻമന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്‌തു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയ സ്വാമി കേരളത്തിലെ നവോത്ഥാന നായകന്മാരിൽ പ്രമുഖനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ആർ.സി.മധു അദ്ധ്യക്ഷത വഹിച്ചു. എം.വിൻസെന്റ് എം.എൽ.എ, കരമന ജയൻ, കൗൺസിലർമാരായ പി.രാജേന്ദ്രൻ നായർ,പി.പത്മകുമാർ, മുരളീധരക്കുറുപ്പ്, ബി.രാധാകൃഷ്ണൻ നായർ, പേട്ട വിജയകുമാർ, ജയകുമാർ, വഞ്ചിയൂർ ഉണ്ണി, വെങ്ങാനൂർ അനിൽ, വിഷ്ണു‌ എന്നിവർ സംസാരിച്ചു.

ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമിയുടെ ജന്മവാർഷികാഘോഷം ശ്രീവരാഹം എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ ചെയർമാൻ പി.ജ്യോതീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി.ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വേണു ഹരിദാസ്, മാധവാശ്രമം എൻ.എസ്.ജനാർദ്ദനൻ പിള്ള, ഹിന്ദുധർമ്മ പരിഷത്ത് പ്രസിഡന്റ് എം.ഗോപാൽ, വൈസ് പ്രസിഡന്റുമാരായ ബി.ശ്രീകുമാരൻ നായർ, ആറ്റുകാൽ ആർ.രവീന്ദ്രൻ നായർ,ട്രഷറർ ബി.ഹരികുമാർ എന്നിവർ പങ്കെടുത്തു.