kudumba

നെയ്യാറ്റിൻകര: മുട്ടയ്ക്കാട് വാർഡ് വികസന സമിതിയുടെയും കുടുംബശ്രീ, എ.ഡി.എസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി സീരിയൽ താരം ദർശന ഉണ്ണി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജെ.ജോസ് ഫ്രാങ്ക്ളിൻ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകൻ ഗിരീഷ് പരുത്തി മഠം, മുട്ടക്കാട് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.സുനിഷ, സി.ഡി.എസ് ചെയർപേഴ്സൺ അനില,കുടുംബശ്രീ സിറ്റിമിഷൻ മാനേജർ ശ്യാം,സി.ഡി.എസ് അംഗം ജയന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.വാർഡിലെ വിവിധ സ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണം, മികച്ച കുടുംബശ്രീകൾക്കുള്ള ആദരവ്,വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്കുള്ള അവാർഡ് വിതരണം എന്നിവ നടന്നു.