
തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റിയുടെ 'വിദ്യാഭ്യാസത്തിലൂടെ വളർച്ച' എന്ന നയത്തിന്റെ ഭാഗമായി തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ പരിധിയിൽ വരുന്ന കരയോഗങ്ങളിൽ വിദ്യാഭ്യാസ സെമിനാറുകൾ സംഘടിപ്പിക്കും. 8 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ നിർവഹിച്ചു.തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് എം.കാർത്തികേയൻ നായർ,സെക്രട്ടറി വിജു വി.നായർ,സഫയർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.വി.സുനിൽകുമാർ,ബയോളജി വിഭാഗം മേധാവി പ്രൊഫസർ എം.ജയപ്രകാശ്,കെമിസ്ട്രി വിഭാഗം മേധാവി ഡോ.ജി.അജിത്കുമാർ,മാത്തമാറ്റിക്സ് മേധാവി എം.മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. എൻട്രൻസ് കോച്ചിംഗ് രംഗത്തെ പ്രമുഖ സ്ഥാപനമായ സഫയറുമായി സഹകരിച്ചാണ് വിദ്യാഭ്യാസ സെമിനാറുകൾ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10ന് കഴക്കൂട്ടം,ഉച്ചയ്ക്ക് 2.30ന് പോങ്ങുംമൂട്,നാളെ രാവിലെ 10ന് നേമം, 21ന് രാവിലെ 10ന് വട്ടിയൂർക്കാവ്, ഉച്ചയ്ക്ക് 2.30ന് വഞ്ചിയൂർ എന്നിവിടങ്ങളിലാണ് സെമിനാറുകൾ. വിദ്യാർത്ഥികൾക്കായി നടത്തുന്ന ജില്ലാതല സ്കോളർഷിപ്പ് പരീക്ഷ 28ന് രാവിലെ 10ന് സഫയറിന്റെ വഞ്ചിയൂർ ക്യാമ്പസിൽ നടക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും സ്കോളർഷിപ്പ് സർട്ടിഫിക്കറ്റും എൻട്രൻസ് പരിശീലനത്തിനാവശ്യമായ ഫീസിളവുകളും ലഭിക്കും.