നെടുമങ്ങാട്: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ സമ്മേളനം16ന് ജോയിന്റ് കൗൺസിൽ ഹാളിലും 17 ന് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിലുമായി നടക്കും. ജീവിതാന്ത്യം അന്തസ്സോടെ എന്ന ശിൽപ്പശാല മുൻ ചീഫ് സെക്രട്ടറി വിജയാനന്ദ് ഉദ്ഘാടനം ചെയ്യും.പത്മശ്രീ ഡോ.എം.ആർ.രാജഗോപാൽ വിഷയം അവതരിപ്പിക്കും.ആർദ്രം പദ്ധതിയുടെ റിസോഴ്സ്പേഴ്സൺ തങ്കച്ചൻ.വി മുഖ്യപ്രഭാഷണം നടത്തും.സംഘടനാ സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്‌ഘാടനം ചെയ്യും.സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ,രമണി.പി.നായർ തുടങ്ങിയവർ പങ്കെടുക്കും.പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി കൃഷ്ണൻകുട്ടിയും വരവുചെലവു ജില്ലാ ട്രഷറർ സതീഷും അവതരിപ്പിക്കും.തുടർന്ന് തിരഞ്ഞെടുപ്പ്.സാഹിതീ സല്ലാപം ജില്ലാ സമിതി സംഘടിപ്പിക്കുന്ന കലാമേള.കവി ആശാ കിഷോർ അദ്ധ്യക്ഷത വഹിക്കും.പ്രൊ.ടി.ഗിരിജ ഉദ്ഘാടനം ചെയ്യും.എൻ.ആർ.സി.നായർ,മനോഹരൻ വേളാവൂർ, ഇ.മുഹമ്മദ് എന്നിവർ സംസാരിക്കും.300 പ്രതിനിധികൾ പങ്കെടുക്കും.