
കല്ലമ്പലം: രാത്രിയിൽ റോഡിലൂടെ സവാരി നടത്തിയ മുള്ളൻപന്നി വാഹന യാത്രികർക്ക് കൗതുകമായി.ഡീസന്റ് മക്ക് -പുല്ലൂർമുക്ക് റോഡിൽ കെ.സി.എം.എൽ.പി സ്കൂളിനുസമീപമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മുള്ളൻ പന്നിയെ കണ്ടത്.റോഡിലൂടെ നടന്നു നീങ്ങിയ മുള്ളൻപന്നിയെ വാഹന യാത്രികർ ഏറെ നേരം കൗതുകത്തോടെ വീക്ഷിച്ചു.ഒടുവിൽ മുള്ളൻപന്നി കുറ്റിക്കാട്ടിലൊളിച്ചു.പ്രദേശത്ത് മുള്ളൻപന്നി,കാട്ടുപന്നി,തെരുവു നായകൾ എന്നിവയുടെ ശല്യം അതി രൂക്ഷമാണ്.