11

തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ശോഭയാത്രയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ഏഴ് വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പാളയം -കിഴക്കേകോട്ട റോഡിലാണ് പ്രധാന നിയന്ത്രണം. ശോഭയാത്ര കടന്നുപോകുന്ന പാളയം –സ്പെൻസർ – സ്റ്റാച്യു – ആയുർവേദകോളേജ് – ഓവർബ്രിഡ്ജ്–പഴവങ്ങാടി – കിഴക്കേകോട്ട വരെയുള്ള റോഡിൽ യാതൊരു വാഹന പാർക്കിംഗും അനുവദിക്കില്ല.ശോഭായാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ യാത്രക്കാരെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്രഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പരാതികൾക്കും നി‌ർദ്ദേശങ്ങൾക്കും 9497930055, 0471-2558731.

 ക്രമീകരണങ്ങൾ ഇങ്ങനെ
 പി.എം.ജിയിൽനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എൽ.എം.എസ് പബ്ലിക് ലൈബ്രറി പഞ്ചാപുര ബേക്കറി- ഫ്ളൈഓവർ-പനവിള- തമ്പാനൂർ വഴി പോകണം.
വെള്ളയമ്പലം ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾ വെള്ളയമ്പലം വഴുതക്കാട് തൈക്കാട് വഴിയോ പബ്ലിക് ലൈബ്രറി പഞ്ചാപുര ബേക്കറി ഫ്ളൈഓവർ വഴിയോ പോകണം.
പേട്ട ഭാഗത്തു നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്‌ക്വയർ - അണ്ടർ പാസേജ്‌ - ബേക്കറി - ഫ്ളൈ ഓവർ - പനവിള -പാറ്റൂർ- വഞ്ചിയൂർ ഉപ്പിടാംമൂട് വഴി പോകണം
തിരുവല്ലം ഭാഗത്തു നിന്ന് തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം-ചൂരക്കാട്ടുപാളയം വഴി പോകണം.
ശോഭായാത്ര കിഴക്കേകോട്ട എത്തുന്നതുവരെ കിഴക്കേകോട്ടയിൽ നിന്ന് പാളയത്തേക്ക്
ഗതാഗതം അനുവദിക്കും. ശോഭയാത്ര കിഴക്കേകോട്ടയിൽ എത്തുന്നതോടെ വാഹനഗതാഗതം വഴി തിരിച്ചുവിടും.