ശ്രീകാര്യം: ശ്രീനാരായണ ഗുരുദേവന്റെ ഈശ്വര സങ്കല്പം വിഗ്രഹ പ്രതിഷ്ഠകളിലൂടെ അറിവ് നേടാനും സംഘടനാ പ്രവർത്തനങ്ങൾക്കും എത്രമാത്രം ഫലപ്രദമായിരുന്നു എന്ന് നേരിൽ മനസ്സിലാക്കുന്നതിനായി തൃശ്ശൂർ ജില്ലയിൽ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളിലൂടെ നവംബർ 8, 9 തീയതികളിൽ ശ്രീനാരായണ സേവാ സംഘം, ചെമ്പഴന്തിയുടെ ആഭിമുഖ്യത്തിൽ ഒരു ആത്മീയ പഠനയാത്ര നടത്താൻ തീരുമാനിച്ചിരിക്കുന്നു. കൂർക്കഞ്ചേരി ശ്രീമഹേശ്വര ക്ഷേത്രം, കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രം, പെരിങ്ങോട്ടുകര ശ്രീസോമശേഖര ക്ഷേത്രം,എടമുട്ടം ശ്രീഭദ്രാചര സുബ്രഹ്മണ്യ ക്ഷേത്രം, വാടാനപ്പള്ളി ഗണേശ മംഗലം ശ്രീഗണപതി ക്ഷേത്രം,ചാവക്കാട് ശ്രീ വിശ്വനാഥ ക്ഷേത്രം, പേരമംഗലം ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം,പുല്ലഴി ശ്രീനാരായണ മഹേശ്വര ക്ഷേത്രം, പറളിക്കാട് നടരാജഗിരി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം,പൊങ്ങണംകാട് കുറിച്ചിക്കര ബാലസുബ്രഹ്മണ്യ ക്ഷേത്രം ഇവ കൂടാതെ കടൽക്ഷോഭത്തിൽ നിന്നും ശ്രീനാരായണ ഗുരുദേവൻ രക്ഷിച്ച വയക്കാട്ട് ശങ്കരന്റെ ഭവനവും സന്ദർശിക്കും.പ്രസ്തുത പഠനയാത്രയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഭക്തർ പേര് രജിസ്റ്റർ ചെയ്യണം.45 പേർക്കാണ് യാത്രാസൗകര്യം ഉണ്ടായിരിക്കുക.കൂടുതൽ വിവരങ്ങൾക്ക് 9446179098,9633794765 എന്നി നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.