
ബാലരാമപുരം:എൻ.എഫ്.പി.ആർ മംഗലത്തുകോണം യൂണിറ്റിന്റെ നേത്യത്വത്തിൽ ബാലരാമപുരം സുഹൃത്ത് ചാരിറ്റബിൾ സൊസൈറ്റി വൃദ്ധസദനത്തിൽ ഓണാഘോഷം നടത്തി. വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണസദ്യ ഒരുക്കിയായിരുന്നു ആഘോഷം.എൻ.എഫ്.പി.ആർ ജില്ലാ കമ്മിറ്റി മെമ്പർ ആർ.സുരേഷ് കുമാർ,സുഹൃത്ത് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ്, മംഗലത്തുകോണം യൂണിറ്റ് സെക്രട്ടറി ഗണേഷ് ബാബു,ജോയിന്റ് പ്രസിഡന്റ് നന്നംകുഴി സത്യശീലൻ,കമ്മിറ്റിയംഗം മംഗലത്തുകോണം മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.