ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. ഇന്നലെ രാത്രി ഒരു മണിയോടെ എറണാകുളത്ത് നിന്ന് ആറ്റിങ്ങലിലേക്ക് വന്ന കിളിമാനൂർ സ്വദേശി അൽ അമീന്റെ ഉടമസ്ഥതയിലുള്ള ഹോണ്ട ബ്രീയോ കാറിനാണ് തീ പിടിച്ചത്.ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്തെത്തി തീകെടുത്തി. വാഹനത്തിൽ രണ്ട് യാത്രക്കാരുണ്ടായിരുന്നു. തീ പടരുന്നത് കണ്ടയുടൻ യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടു. കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. ഗ്രേഡ്അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ പി.രതീഷ്,ആർ.നിതീഷ്, ജി.എസ്.സജീവ്, ഫയർ ഓഫീസ് ഡ്രൈവർ വി.എസ്.വിപിൻ, ഹോം ഗാർഡ് അരുൺ കുറുപ്പ് എന്നിവരടങ്ങിയ ടീമാണ് രക്ഷാപ്രവർത്തനം നടത്തിയത്.