photo

നെടുമങ്ങാട്: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം നെടുമങ്ങാട് നഗരസമിതിയുടെ നേതൃത്വത്തിൽ നിരവധി കേന്ദ്രങ്ങളിൽ ഉറിയടിയും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു. വൃന്ദാവനം പാലാഴി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പരിയാരം ജംഗ്‌ഷനിൽ നടന്ന ഉറിയടിയും സാംസ്കാരിക സമ്മേളനവും ബാലഗോകുലം ജില്ലാ ഭഗിനി പ്രമുഖ് അനു വിഷ്ണുപ്രിയ ഉദ്ഘാടനം ചെയ്തു.ആഘോഷ പ്രമുഖ് മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ഏരിയ പ്രസിഡന്റ് സുരേഷ് ഡി.എം സ്വാഗതം പറഞ്ഞു.മൈക്ക് സൗണ്ടസ് മേഖലയിൽ 43 വർഷം പൂർത്തിയാക്കിയ ശേഖരൻ നായരെ ആദരിച്ചു.ബി.എം.എസ് മേഖല പ്രസിഡന്റ്‌ ജെ.അജികുമാർ, മിഥുൻ സുരേഷ്, പരാശരൻ തുടങ്ങിയവർ സംസാരിച്ചു.ഗോകുല കലാസന്ധ്യയും നടന്നു.