നെടുമങ്ങാട്: ആർദ്ര കേരളം പുരസ്‌കാരം നേടി ആനാട് ഗ്രാമപഞ്ചായത്ത്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ മേഖലകളിലെ മാതൃകാ പദ്ധതികളിലൂടെ ജില്ലയിലെ മികച്ച മൂന്നാമത്തെ പഞ്ചായത്തിനുള്ള അവാർഡാണ്‌ ആനാടിനെ തേടിയെത്തിയത്‌. ആനാട് ഹെൽത്ത് സെന്ററിനു പുതിയ കെട്ടിടം നിർമ്മിച്ച്, അത്യാധുനിക ലാബ് സൗകര്യവും ഡോക്ടർമാരുടെ സേവനവും ഏർപ്പെടുത്തി. ആയുർവേദ ആശുപത്രിയിൽ രോഗികൾക്കായി വിപുലമായ ഹാൾ സജ്ജീകരിച്ചു. ലാബ് സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ഒരു കോടിയുടെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്‌. ഹോമിയോ ഡിസ്പെൻസറിയും ഹാളും ചികിത്സാ സംവിധാനങ്ങളും ശുചിമുറി സൗകര്യവും പുതുതായി സജ്ജീകരിച്ചു. യോഗാ പരിശീലനത്തിനും സൗകര്യമൊരുക്കി.പാലിയേറ്റീവ് കെയർ രംഗത്തെ സംഭാവനകളും പുരസ്‌കാരത്തിന് വഴിയൊരുക്കി.