1

കുളത്തൂർ: അധികൃതരുടെ അനാസ്ഥയാൽ നഗരസഭ സോണൽ ഓഫീസിന് പിന്നിലെ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണ കേന്ദ്രം കത്തിയമർന്ന സംഭവത്തിൽ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം തീപിടിത്തമുണ്ടായ സ്ഥലവും പ്രദേശത്തെ വീടുകളും സന്ദർശിച്ചു. കെ.പി.സി.സി മുൻ ഉപാദ്ധ്യക്ഷൻ മൺവിള രാധാകൃഷ്ണന്റെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് ഷമ്മി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഒ.ബി.സുനിൽ,അനിൽ അംബു,കുളത്തൂർ പ്രമോദ്,ജോൺസൺ ഷാജി,സംസ്കാര സാഹിതി മണ്ഡലം കൺവീനർ ശിവശശി,ഐ.എൻ.ടി.യു.സി മുൻ മണ്ഡലം പ്രസിഡന്റ് മൺവിള അനി തുടങ്ങിയവർ പങ്കെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പൗണ്ട്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ നാളെ രാവിലെ 10ന് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.