
വെള്ളനാട്: വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ ജാഗ്രതാ സമിതി അംഗങ്ങൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ചെയർപേഴ്‌സൺ പി.സതീദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു.
വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി,കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽ കുമാർ,കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സരള,ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷാ വിൻസന്റ്,വനിതാ കമ്മിഷൻ സീനിയർ സുപ്രണ്ട് ഡോ.എസ്.എൽ.പ്രതാപൻ,കാര്യവട്ടം ക്യാമ്പസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ്.ജി.ബീനമോൾ, വെള്ളനാട് ഐ.സി.ഡി.എസ് ഓഫീസർ എന്നിവർ പങ്കെടുത്തു.