
കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിൽ അടുക്കള മുറ്റത്ത് കോഴി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം ഒറ്റൂർ മൃഗാശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്,വാർഡ് മെമ്പർമാരായ രഹന നസീർ,വിദ്യ,ഡോ.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ രജനീഷ് നന്ദി പറഞ്ഞു. ഒരു ഗുണഭോക്താവിന് 10 കോഴി വീതം ഓരോ വാർഡിലും 30 ഗുണഭോക്താക്കളെ കണ്ടെത്തി ആകെ 3900 മുട്ടക്കോഴികളെയാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.