കടയ്‌ക്കാവൂർ: വനിത ശിശുവികസന വകുപ്പും ജില്ലാ ആസൂത്രണ സമിതിയും കടയ്‌ക്കാവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിത സാംസ്കാരിക കൂട്ടായ്മ 'വനിതാജംഗ്ഷൻ' ഇന്ന് വെെകിട്ട് 3ന് നിലയ്ക്കാമുക്ക് ഇന്ദിര ഓഡിറ്റോറിയത്തിൽ നടക്കും.

ജില്ലാപഞ്ചായത്ത് വെെസ് പ്രസിഡന്റ് അഡ്വ.ഷെെലജ ബീഗം ഉദ്ഘാടനം നിർവഹിക്കും. കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്, കടയ്ക്കാവൂർ പഞ്ചായത്ത് വെെസ് പ്രസിഡന്റ് ആർ.പ്രകാശ്,മണികണ്ഠൻ,എം.ഷിജു,ബീനരാജീവ്, രാധികാപ്രദീപ്,ശ്രീകല,അജിത,യമുന,ബിന്ദു.ജെ.എസ് എന്നിവർ പങ്കെടുക്കും. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വനിതാ തിയേറ്റർ അവതരിപ്പിക്കുന്ന നാടകം 'ഒരുമ്പെട്ടവൾ' പ്രദർശിപ്പിക്കും.